Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victor Master

ആ​റു വ​ർ​ഷം മു​മ്പ് സ്വ​ന്തം ച​ര​മ ക​ത്ത് എ​ഴു​തി ത​യാ​റാ​ക്കി​യ വി​ക്ട​ർ മാ​സ്റ്റ​ർ അ​ന്ത​രി​ച്ചു

വൈ​പ്പി​ൻ: ആ​റു വ​ർ​ഷം മു​മ്പ് സ്വ​ന്തം ച​ര​മ വാ​ർ​ത്ത​യും ഫ്ല​ക്സ് ബോ​ർ​ഡ് മാ​റ്റ​റും ച​ര​മ ക​ത്തും ഏ​ഴാം ച​ര​മ​ദി​ന ക​ത്തും ത​യാ​റാ​ക്കി മ​ര​ണ​ത്തെ കാ​ത്തി​രു​ന്ന നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി തെ​ക്കേ​പ്പ​റ​മ്പി​ല്‍ ടി.​പി.​വി​ക്ട​ര്‍ മാ​സ്റ്റ​ർ (86) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9 .30ന് ​വാ​ടേ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ന​ട​ക്കും. താ​ൻ മ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ​റി​ട​ങ്ങ​ളി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും, 600 ച​ര​മ അ​റി​യി​പ്പ് ക​ത്തു​ക​ൾ അ​ടി​ക്ക​ണ​മെ​ന്നും പ്ര​മു​ഖ​രാ​യ ആ​ർ​ക്കൊ​ക്കെ ക​ത്ത് ന​ൽ​ക​ണ​മെ​ന്നും ഇ​തി​ലെ മാ​റ്റ​ർ എ​ഴു​തി വ​ച്ച​തി​നൊ​പ്പം പ്ര​ത്യേ​ക കു​റി​പ്പാ​യി മാ​സ്റ്റ​ർ എ​ഴു​തി​യി​രു​ന്നു.

തൈ​ക്കൂ​ടം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു. വാ​ടേ​ല്‍ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ള്‍, എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്സ് ഹെ​സ്കൂ​ള്‍, ഓ​ച്ച​ന്തു​രു​ത്ത് സാ​ന്താ​ക്രൂ​സ് ഹൈ​സ്കൂ​ള്‍, ക​ര്‍​ത്തേ​ടം എ​സ്എ​ച്ച്ജി​യു​പി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

നാ​യ​ര​മ്പ​ലം സ്പോ​ര്‍​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ നാ​യ​ര​മ്പ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, നാ​യ​ര​മ്പ​ലം സ​ര്‍​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

ഭാ​ര്യ: റി​ട്ട. അ​ധ്യാ​പി​ക ക​ലൂ​ര്‍ കു​റി​ച്ചി​പ്പ​റ​മ്പി​ല്‍ കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ള്‍ പോ​ള്‍​സ​ൺ (പോ​ള്‍​സ് ജ്വ​ല്ല​റി, എ​ട​വ​ന​ക്കാ​ട്), ജോ​ജോ വി​ക്ട​ര്‍(​അ​ധ്യാ​പ​ക​ന്‍, എ​സ്ഡി​പി​വൈ കെ​പി​എം​എ​ച്ച്എ​സ്, എ​ട​വ​ന​ക്കാ​ട്), മ​രു​മ​ക്ക​ള്‍: ഗ്രീ​റ്റി​ലാ​ല്‍ (ഹെ​ഡ്മി​സ്ട്ര​സ്, ഹോ​ളി​ക്രോ​സ് എ​ൽ​പി​എ​സ് ഗോ​തു​രു​ത്ത്), മേ​രി (ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ്, മു​ട്ടി​ന​കം).

Latest News

Corehub Up